പെരിങ്ങത്തൂർ : എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങത്തൂർ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറികൾ വിളവെടുത്തു. വെള്ളരി, വെണ്ടയ്ക്ക എന്നിവയാണ് വിദ്യാർത്ഥികൾ കൃഷി ചെയ്തത്.
ഹെഡ്മാസ്റ്റർ വി കെ അബ്‌ദുൾ നാസർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ വളപ്പിലെ പത്ത് സെൻ്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. രാവിലെയും വൈകിട്ടും പഠനത്തിൻ്റെ ഇടവേളകളിലും വിദ്യാർത്ഥികൾ കൃഷി പരിപാലിച്ചു.
ആദ്യ വിളവെടുപ്പിൻ നൂറ് കിലോയോളം പച്ചക്കറികൾ ലഭിച്ചതോടെ വിദ്യാർത്ഥികളും അധ്യാപകരും സന്തോഷത്തിലാണ് . കുട്ടികളിൽ കൃഷിയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പച്ചക്കറി കൃഷി ചെയ്ത് വരുന്നത്. പ്രിൻസിപ്പാൾ ഡോ എൻ എ മുഹമ്മദ് റഫീഖ് വിപണന ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് എൻ പി മുനീർ, സ്റ്റാഫ് സെക്രട്ടറി എം മുഹമ്മദ് ഹാരിസ്, എസ് ആർ ജി കൺവീനർ എ പി റഷീദ്, ഹരിതസേന കോ-ഓർഡിനേറ്റർ മുഹമ്മദ് ഫാറൂഖ് കരിപ്പുള്ളിൽ, സീഡ് കോ-ഓർഡിനേറ്റർ റഫീഖ് കാരക്കണ്ടി, കെ ടി ജാഫർ, വളവിൽ നാസർ , എൻ പത്മനാഭൻ, എ അബ്ദുൽ ജലീൽ, പി പി അഷറഫ്, സൈഫുദ്ദീൻ,ഇ കെ അബ്ദുൽ ജലീൽ, സന്തോഷ് വിദ്യാർത്ഥികളായ സോ ഹിൽ,നൈകിൻ,സാൻവിയ, ആദ്യ കൃഷ്ണ, ശ്രീലക്ഷ്മി, അവന്തിക എന്നിവർ വിളവെടുപ്പിൽ പങ്കെടുത്തു.
