ചമ്പാട് : നിർഭയത്വം തൗഹീദിലൂടെ എന്ന പ്രമേയത്തിൽ ഏപ്രിൽ മെയ് മാസങ്ങളിൽ മണ്ഡലം തലങ്ങളിൽ നടക്കുന്ന അഹ്‌ലുസ്സുന്ന ആദർശ പ്രയാണ ക്യാമ്പയിൽ വിജയിപ്പിക്കാൻ ചാമ്പാട് അൽഹിക്മ സെൻ്ററിൽ ചേർന്ന വിസ്ഡം പാനൂർ മണ്ഡലം ഓറിയൻ്റേഷൻ ക്യാമ്പ് തീരുമാനിച്ചു
സംസ്ഥാന ക്യാമ്പയിൻ്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ ശാഖകളിലും വിത്യസ്തമായ പ്രബോധന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും വിസ്ഡം ജില്ലാ സെക്രട്ടറി മുജീബുള്ള അൻസാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു മണ്ഡലം വൈസ് പ്രസിഡൻ്റ് കാസിം ചമ്പാട് അധ്യക്ഷത വഹിച്ചു. ഷരീഫ് എലാങ്കോട്,കെ കെ അഷ്റഫ്, പി സിറാജ്,അസീസ് വടക്കുമ്പാട് , ഹാഷിം തലയണി,മുഹമ്മദ് മാസ്റ്റർ, യൂനുസ് മാസ്റ്റർ, കെ അബൂബക്കർ, മുഹമ്മദ് കൊട്ടാരത്തിൽ സംബന്ധിച്ചു.
