നാദാപുരത്തിനടുത്ത് ചെക്യാട് വേവത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിക്കുന്നതിനിടയില്‍ മാതാപിതാക്കളും കുട്ടിയും അടക്കം മൂന്ന് പേർ മുങ്ങി മരിച്ചു.
ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്.
നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല . മൂന്ന് മൃതദേഹങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട് . ഇ കെ വിജയൻ എം എല്‍ എയും മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തുണ്ട് .
