Zygo-Ad

പിറക്കാൻ പോകുന്ന കുട്ടിയും കടക്കാരനായി മാറുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളത്: മുല്ലപ്പള്ളി രാമചന്ദ്രൻ


ചൊക്ലി: പിറക്കാൻ പോകുന്ന കുട്ടിയും കടക്കാരനായി മാറുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളത് - മുല്ലപ്പള്ളി രാമചന്ദ്രൻ. 

ഇത് പോലെ സാമ്പത്തിക പ്രതിസന്ധിയുണ്ടായ കാലഘട്ടം മുമ്പെങ്ങും ഉണ്ടായിട്ടില്ല. ജനങ്ങളെ മുഴുവൻ വഞ്ചിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഉമ്മൻ ചാണ്ടി അധികാരം വിട്ടൊഴിയുമ്പോൾ ഇവിടുത്തെ പൊതു കടം 1.26 ലക്ഷം കോടി രൂപയായിരുന്നു.

 ഇപ്പോൾ അത് 6 ലക്ഷം കോടി രൂപയെത്തി എന്ന് പറയുമ്പോൾ ഇവിടെ നാളെ പിറക്കാൻ പോകുന്ന കുട്ടിയും കടക്കാരനായി മാറുന്ന അവസ്ഥയാണ് . ഇത് ഗൗരവമായി നാം ചിന്തിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

രൂക്ഷമായ വിലക്കയറ്റമാണ് ഇവിടെയെന്ന് പറയുന്നത് സാമ്പത്തിക വിദഗ്ധർമാരാണ് അല്ലാതെ കോൺഗ്രസ് അല്ല അടുക്കയിൽ പണിയെടുക്കുന്ന അമ്മമാരും പെങ്ങൻമാരുമാണ് ഇതിൻ്റെ രൂക്ഷത ഏറ്റവും അധികം അനുഭവിക്കുന്നത്.

 കോൺഗ്രസ് ഭരിക്കുന്ന സമയത്ത് എപ്പോഴൊക്കെ വിലക്കയറ്റമുണ്ടായിട്ടുണ്ടോ അവിടെ കോൺഗ്രസ് ഇടപെട്ടിരുന്നു. എന്നാൽ ഇന്ന് അത് നടത്താൻ ഭരണാധികാരികൾക്ക് കഴിയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

തലശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സാജു കെ പിയുടെ ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി മുൻ കെ പി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമ ചന്ദ്രൻ ചൊക്ലിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. എൻ മഹമൂദ്, അധ്യക്ഷത വഹിച്ചു. അഡ്വ സി ജി അരുൺ സ്വാഗതം പറഞ്ഞു.

എ ഐ സി സി നിരീക്ഷകൻ സച്ചിൻ നായിഡു , സ്ഥാനാർത്ഥി സാജു കെ പി സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി.

 വി എൻ ജയരാജ്, അഡ്വ കെ ഷുഹൈബ്, എം. പി അരവിന്ദാക്ഷൻ, കെ ശശിധരൻ മാസ്റ്റർ, ബഷീർ ചെറിയാണ്ടി , പാലക്കൽ സാഹിർ, സതീശൻ, പി ഒ റാഫി ഹാജി, ഷാനിദ് മേക്കുന്ന് , റഷീദ് തലായ്, പി വി മഹമൂദ്, കെ എം പവിത്രൻ മാസ്റ്റർ, ടി എച്ച് നാരായണൻ, എം ഉദയൻ, എം പി പ്രമോദ് എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ