Zygo-Ad

അക്കാനിശ്ശേരിയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ് 15കാരന് ഗുരുതര പരിക്ക്.


പാനൂർ: ചെണ്ടയാട് അക്കാനിശ്ശേരിയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ് 15 കാരന് ഗുരുതര പരിക്ക്. അക്കാനിശ്ശേരിയിലെ ഒ.പി ഹൗസിലെ അഫ്സാൻ അഷ്ക്കറിനാണ് പരിക്കേറ്റത്.

 ഫുട്ബോളിന് പിന്നാലെ ഓടുന്നതിനിടെ അബദ്ധത്തിൽ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടു കിണറ്റിൽ വീഴുകയായിരുന്നു.

 35 അടിയോളം താഴ്ചയുള്ള കിണറിൽ വെള്ളമില്ലാത്തത് രക്ഷയായെങ്കിലും ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലായിരുന്നു അഫ്സാൻ. 

നാട്ടുകാർ വിവരമറിയിച്ച തുടർന്ന് സ്ഥലത്ത് എത്തിയ പാനൂർ ഫയർഫോഴ്സ് റീഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സുനിൽ, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ കെ ബിജു, വി അഖിൽ എന്നിവർ കിണറ്റിൽ ഇറങ്ങി സ്ട്രക്ചർ നോട്ട് ഉപയോഗിച്ച് കുട്ടിയ കിടത്തി സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. 

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അഫ്സാ നെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഓഫീസർമാരായ വിനീഷ്, മിഥുൻ, ഹോം ഗാർഡ് വി.പി മിഥുൻ എന്നിവരും ഒപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

വളരെ പുതിയ വളരെ പഴയ