Zygo-Ad

പാനൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; പോലീസ് പരിശോധനയ്ക്കിടെ രാസലഹരി കണ്ടെടുത്തു

 


പാനൂർ: പാനൂരിൽ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. പാനൂർ ബസ് സ്റ്റാൻഡിന് സമീപം കുന്നുമ്മൽ ക്ഷേത്ര പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന വെള്ളംപുടിച്ചിന്റെവിട റാഷിദിനെ (38) ആണ് പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പാനൂർ എസ്ഐ ശരത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റാഷിദിന്റെ വീട്ടിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി രാസലഹരി കണ്ടെത്തിയത്. സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാൻ സൂക്ഷിച്ച നിലയിലുള്ള ചെറിയ പൊതിയിലാണ് എംഡിഎംഎ ഉണ്ടായിരുന്നത്. പ്രതിക്കെതിരെ പാനൂർ പോലീസ് കേസെടുത്തു. പ്രദേശത്ത് ലഹരി വിൽപനയോ ഉപയോഗമോ നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ