Zygo-Ad

കവിയൂരിൽ തകർച്ചാ ഭീഷണിയിലായ കെട്ടിടം കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു; അടിയന്തര നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു


 കവിയൂർ : കവിയൂർ ബണ്ട് റോഡിന് സമീപം കാലപ്പഴക്കത്താൽ തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന കടയുടെ ശോചനീയാവസ്ഥ യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ആശങ്കയാകുന്നു. കെട്ടിടത്തിന്റെ ഞാലിയും ഓടുകളും തകർന്ന് ഏതുനിമിഷവും താഴേക്ക് വീഴാവുന്ന നിലയിലാണ് ഇപ്പോഴുള്ളത്. കടയുടെ ശോചനിയാവസ്ഥ കാണിച്ച്  ആഴ്ചകൾക്ക് മുൻപ് വാർത്ത കൊടുത്തിരുന്നു. ഇതിന്ടെ അടിസ്ഥാനത്തിൽ അപകടം ഒഴിവാക്കാനായി കടവരാന്തയിലേക്ക് ആളുകൾ പ്രവേശിക്കുന്നത് തടയാൻ നിലവിൽ ഷീറ്റുകൾ കെട്ടിയിട്ടുണ്ട്. എങ്കിലും, കെട്ടിടത്തിന്റെ ഓടുകൾ റോഡിലേക്ക് തള്ളി നിൽക്കുന്നത് പുറത്തെ റോഡിലൂടെ പോകുന്ന യാത്രക്കാർക്കും റോഡരികിൽ നിൽക്കുന്നവർക്കും ഒരുപോലെ അപകട ഭീഷണിയാണ്. മേൽക്കൂര താഴേക്ക് താഴ്ന്നു നിൽക്കുന്നത് വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

ഈ കെട്ടിടത്തിന്റെ കാര്യത്തിൽ പഞ്ചായത്ത് അധികൃതർ ഉടൻ ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാലപ്പഴക്കം ചെന്ന ഇത്തരം കെട്ടിടങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് യാത്രക്കാരും രംഗത്തെത്തിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ