Zygo-Ad

പാനൂർ-പന്ന്യന്നൂർ ലിങ്ക് റോഡ് നവീകരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു

 


പാനൂർ: വർഷങ്ങളായി തകർന്നു കിടക്കുന്ന പാനൂർ - തെക്കേ പാനൂർ - പന്ന്യന്നൂർ ലിങ്ക് റോഡിന്റെ നവീകരണത്തിനായി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു. പാനൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. മുഹമ്മദ് നജീർ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് നൽകിയ നിവേദനത്തെത്തുടർന്നാണ് അടിയന്തരമായി തുക അനുവദിച്ചത്.

ഫിസിയോ തെറാപ്പി സെന്റർ ഉൾപ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ പാത ദീർഘകാലമായി പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമായ അവസ്ഥയിലായിരുന്നു. മഴക്കാലത്ത് വെള്ളക്കെട്ട് മൂലം യാത്രക്കാർ അനുഭവിച്ചിരുന്ന ദുരിതത്തിന് ഈ ഫണ്ട് അനുവദിച്ചതോടെ ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു 



വളരെ പുതിയ വളരെ പഴയ