Zygo-Ad

പൊയിലൂർ സെൻട്രൽ എൽ.പി സ്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

 


പൊയിലൂർ സെൻട്രൽ എൽ.പി സ്കൂളിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമോതി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിപുലമായ പരിപാടികളോടെ നടന്ന സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.

സ്കൂൾ മാനേജർ ടി.പി. യൂസഫ് ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.പി. പവിത്രൻ ഇഫ്താർ സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രാദേശിക പ്രമുഖരും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ മതസൗഹാർദ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നേതാക്കൾ സംസാരിച്ചു

റമദാൻ മാസത്തിലെ പുണ്യത്തെയും ഒത്തൊരുമയെയും ഉയർത്തിക്കാട്ടുന്നതായിരുന്നു സ്കൂൾ അധികൃതർ സംഘടിപ്പിച്ച ഈ ഒത്തുചേരൽ.




വളരെ പുതിയ വളരെ പഴയ