പാനൂർ: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി പാനൂർ നഗരസഭയിലെ വിവിധ പൊതു ഇടങ്ങളിൽ മാലിന്യ സംസ്കരണ അവബോധ സന്ദേശ ബോർഡുകൾ സ്ഥാപിച്ചു.
സന്ദേശ ബോർഡുകളുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ ടി. എം. ബാബു മാസ്റ്റർ നിർവഹിച്ചു. പൊതുജനങ്ങൾക്കിടയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് ശരിയായ ധാരണയുണ്ടാക്കാനും നഗരം വൃത്തിയായി സൂക്ഷിക്കാനും ഇത്തരം ബോർഡുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭയിലെ പ്രധാന കവലകൾ, മാർക്കറ്റുകൾ, മറ്റ് പൊതുയിടങ്ങൾ എന്നിവിടങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
