Zygo-Ad

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ആശ്വാസമായി 5 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്; മൊകേരി യങ് മൈൻഡ് ഇന്റർനാഷണലിന്റെ മാതൃകാപരമായ നീക്കം

 


​പാനൂർ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എസ്.എസ്.എ.ൽ.സി വിദ്യാർത്ഥികളുടെ പഠനമികവിനായി അഞ്ച് ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി മൊകേരി യങ് മൈൻഡ് ഇന്റർനാഷണൽ (Mokeri Young Minds International). പാനൂർ മേഖലയിലെ അർഹരായ വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് ഇനത്തിലാണ് ഈ സഹായം നൽകുകയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 

​പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തിക പ്രയാസങ്ങൾ കാരണം ട്യൂഷൻ ക്ലാസുകൾക്ക് പോകാൻ സാധിക്കാത്തവരുമായ വിദ്യാർത്ഥികളെ സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോ വിദ്യാർത്ഥിക്കും അവരുടെ പഠന ആവശ്യങ്ങൾക്കനുസരിച്ച് 3000 രൂപ മുതൽ 8000 രൂപ വരെയാണ് സ്കോളർഷിപ്പ് തുകയായി ലഭിക്കുക 

​ലോകമെമ്പാടും 13 രാജ്യങ്ങളിലായി 750-ഓളം ശാഖകളുള്ള യങ് മൈൻഡ് ഇന്റർനാഷണൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ കേരളത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പാനൂരിലെ വിദ്യാർത്ഥികൾക്കായി ഇത്തരമൊരു ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

​വാർത്താ സമ്മേളനത്തിൽ ഇന്ത്യ ഏരിയ റീജിയൻ പ്രസിഡന്റ് നാസർ, വി.എൻ രൂപേഷ്, കെ. ബിനോജ് എന്നിവർ പങ്കെടുത്തു.വരും ദിവസങ്ങളിൽ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട രീതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സംഘടന പുറത്തുവിടും.




വളരെ പുതിയ വളരെ പഴയ