Zygo-Ad

വിദ്യാർത്ഥികൾക്ക് ആശ്വാസമേകി കേരള ഗ്രാമീൺ ബാങ്ക്; പാനൂർ യുപി സ്കൂളിന് ഫാനുകളും വാട്ടർ പ്യൂരിഫയറും നൽകി

 


പാനൂർ: വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് തണലും തണുപ്പുമേകാൻ കൈത്താങ്ങുമായി കേരള ഗ്രാമീൺ ബാങ്ക്. ബാങ്കിന്റെ പാനൂർ ശാഖയുടെ നേതൃത്വത്തിൽ പാനൂർ യുപി സ്കൂളിലെ ക്ലാസ് മുറികളിലേക്ക് ഫാനുകളും ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറും കൈമാറി.

കേരള ഗ്രാമീൺ ബാങ്ക് മാർക്കറ്റിംഗ് മാനേജർ ടി.കെ അനിൽകുമാർ, പാനൂർ ബ്രാഞ്ച് മാനേജർ വി. സനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി ഉപകരണങ്ങൾ കൈമാറി. ബാങ്ക് ജീവനക്കാരായ ബിജി അമിത്ബാൽ, കെ.ജെ അശ്വിൻ, കെ.വി കൃഷ്‌ണദേവ്, എം. മനോജ് കുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ പ്രധാനധ്യാപിക വി. ജീജ, പിടിഎ പ്രസിഡണ്ട് കെ. സന്തോഷ്‌കുമാർ എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി.

പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനും മുൻഗണന നൽകുന്ന ബാങ്കിന്റെ ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു. കഠിനമായ ചൂടിൽ ക്ലാസ് മുറികളിൽ തങ്ങാൻ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫാനുകൾ ലഭിച്ചത് വലിയ ആശ്വാസമാകും. ഒപ്പം സ്കൂളിലെത്തുന്ന കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാൻ പുതിയ വാട്ടർ പ്യൂരിഫയർ സഹായകമാകും



വളരെ പുതിയ വളരെ പഴയ