Zygo-Ad

മാട്ടാൻ സുഗതൻ കുടുംബ സഹായ ഫണ്ട് കൈമാറി

 


ചൊക്ലി : കലാസാംസ്കാരിക പ്രവർത്തകനും പൊതു പ്രവർത്തകനും അകാലത്തിൽ മരണമടഞ്ഞു പോയ നിടുമ്പ്രത്തെ മാട്ടാൻ സുഗതൻ കുടുംബ സഹായ ഫണ്ട്  ശ്രീ : പി.ജയരാജൻ ( സി. പി. എം സംസ്ഥാന കമ്മറ്റി അംഗം )  നിടുമ്പ്രം വയലിൽ പീടികയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സുഗതൻ്റെ  കുടുംബത്തിന് കൈമാറി.

ചടങ്ങിൽ ശ്രീ : എൻ .അനൂപ് ( പ്രസി . ചൊക്ലി പഞ്ചായത്ത് ) അധ്യക്ഷത വഹിച്ചു.  കെ. ദിനേഷ് ബാബു ( സെക്രട്ടറി , സി . പി. എം , ചൊക്ലി എൽ.സി ) , എൻ .പി . രാജൻ ( മെമ്പർ , പന്ന്യന്നൂർ പഞ്ചായത്ത് ) , കെ. പ്രദീപ് ( മെമ്പർ , ചൊക്ലി പഞ്ചായത്ത് ) , പി.കെ. ദയാനന്ദൻ മാസ്റ്റർ, എ. കെ. പ്രദീശൻ, പ്രമോദ് കാഞ്ഞിരാട്ട് , വിജേഷ് ബി. കെ. വി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

സുഗതൻ്റെ നന്മ നിറഞ്ഞ മനസ്സും ജനങ്ങളുടെ ഇടയിൽ അദ്ദേഹത്തിനുള്ള സ്വീകാര്യതയുമാണ് ഇത്രയും വേഗം ഫണ്ട് പ്രവർത്തനം വിജയിപ്പിക്കാൻ സാധിച്ചത് .

മലയാളികളുടെ മനസ്സിൻ്റെ പ്രതീകം നന്മയുടേതും കാരുണ്യത്തിൻ്റെതുമാണ്. കഴിഞ്ഞ കോവിഡ് കാലത്ത് അത് നമ്മൾ കണ്ടതാണ്. ഇവിടെയും ആ നന്മകൾ തന്നെയാണ് പ്രവർത്തിച്ചത് എന്നും ഈ സദുദ്യമത്തിൽ പങ്കാളികളായ മുഴുവൻ നിടുമ്പ്രം പ്രദേശത്തുകാരെയും  അഭിനന്ദങ്ങൾ അറിയിക്കുന്നു എന്നും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട്  ശ്രീ: പി. ജയരാജൻ  പറഞ്ഞു.

.

വളരെ പുതിയ വളരെ പഴയ