Zygo-Ad

റമദാൻ്റെ പുണ്യം പകർന്ന് ഗ്ലോബൽ സ്പോർട്സ് എലാങ്കോട് ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു


 പാനൂർ: നന്മയുടെയും സാഹോദര്യത്തിൻ്റെയും സന്ദേശം വിളിച്ചോതി ഗ്ലോബൽ സ്പോർട്സ് എലാങ്കോടിൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സംഗമം നാടിൻ്റെ ഐക്യത്തിൻ്റെ വേദിയായി മാറി.

പാനൂർ മുൻസിപ്പാലിറ്റി കൗൺസിലർ അൻസത്ത് മീത്തൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമീർ കെ. പി സ്വാഗതം ആശംസിച്ചു. റമദാൻ മാസത്തിലെ സ്നേഹത്തെയും സഹവർത്തിത്വത്തെയും കുറിച്ച് ഡോ. അബ്ദുൽ ജലീൽ ഒതായി മുഖ്യപ്രഭാഷണം (സ്നേഹഭാഷണം) നടത്തി.

യാഖൂബ് എലാങ്കോട്, സുധീർ മാസ്റ്റർ, വിമല ടീച്ചർ, റഹീം പള്ളിക്കുനി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ളവർ ഒത്തുചേർന്ന സംഗമത്തിന് സിദ്ദിഖ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.


വളരെ പുതിയ വളരെ പഴയ