ജനജീവിതം ദുസ്സഹമാക്കുന്ന പാചകവാതക ക്ഷാമത്തിനെതിരെയും വിതരണത്തിലെ അപാകതകൾക്കെതിരെയുമാണ് എൽ.ഡി.എഫ് പ്രതിഷേധം നടത്തിയത്. സി.പി.എം പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
നേതാക്കളായ കെ.പി. ചന്ദ്രൻ, ആർ.പി. രമേശൻ, എം.ടി.കെ. ബാബു, പി. പ്രഭാകരൻ മാസ്റ്റർ, എൻ.കെ. രവി, സന്തോഷ് വി. കരിയാട്, എൻ.സി.ടി. ഗോപീകൃഷ്ണൻ, കെ.കെ. ശങ്കരൻ മാസ്റ്റർ, ജയചന്ദ്രൻ കരിയാട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിഹാരമുണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് എൽ.ഡി.എഫ് തീരുമാനം.
