പന്ന്യന്നൂർ: ചന്ദ്രിക സ്പെഷൽ കാമ്പയിൻ വിജയിപ്പിക്കുവാനും പഞ്ചായത്തിൽ പരമാവധി വാർഷിക വരിക്കാരെ ചേർക്കാനും പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ മീറ്റ് തീരുമാനിച്ചു.
പി കെ ഹനീഫയുടെ അധ്യക്ഷതയിൽ ചേർന്ന ചന്ദ്രിക സ്പെഷൽ കൗൺസിൽ മീറ്റ് മുസ്ലീ ലീഗ് തലശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന് ഉദ്ഘാടനം ചെയ്തു കാവിൽ മഹ്മൂദ്, റഹീം ചമ്പാട്, കെ വി നാസർ, മാര്യം വീട്ടിൽ അബ്ദുള്ള,റഫീഖ് പാറയിൽ, ഹാരിസ് വൈ എം, റഷീദ് പാറമ്മൽ ചർച്ചയിൽ പങ്കെടുത്തു.
