പാനൂർ: അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാവ് കെ.പി. ഉണ്ണികൃഷ്ണന്റെ സ്മരണാർത്ഥം കെ.പി. നൂറുദ്ദീൻ സാഹിബ് പഠന ഗവേഷണ കേന്ദ്രത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ഉണ്ണികൃഷ്ണന്റെ ദീർഘകാല സഹചാരിയും മുൻ കെ.പി.സി.സി സെക്രട്ടറിയുമായ വി.എൻ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിൽ കെ.പി. ഉണ്ണികൃഷ്ണൻ നൽകിയ വലിയ സംഭാവനകളെ അദ്ദേഹം ചടങ്ങിൽ അനുസ്മരിച്ചു.
ഡി.സി.സി സെക്രട്ടറി സന്തോഷ് കണ്ണംവെള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. കെ.പി.സി.സി മെമ്പർ വി. സുരേന്ദ്രൻ മാസ്റ്റർ, ഹരിദാസ് മൊകേരി, കെ. രമേശൻ, കെ. ഭാസ്കരൻ മാസ്റ്റർ, എ.എം. രാജേഷ്, ടി. ഷിജുകുമാർ, രാജൻ കല്ലുമ്മൽ, കെ.പി. പ്രമിഷ് എന്നിവർ പ്രസംഗിച്ചു. കെ.പി. ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ നിലപാടുകളെയും പാർലമെന്ററി രംഗത്തെ മികവിനെയും ചടങ്ങിൽ പ്രഭാഷകർ എടുത്തുപറഞ്ഞു.
