ചൊക്ലി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തലശേരി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ചൊക്ലിയില്‍ 13 ലിറ്റര്‍ മാഹി മദ്യം പിടികൂടി.
മേനപ്രം മാരാങ്കണ്ടിയില്‍ നടത്തിയ പട്രോളിങിനിടെയാണ് പശ്‌ചിമ ബംഗാള്‍ സ്വദേശി ഷംഭുനാഥ് സാഹു(43) നെ സംഘം അറസ്‌റ്റു ചെയ്‌തത്.
പാറാട് കല്ലിക്കണ്ടി ഭാഗങ്ങളില്‍ വില്‍പ്പനയ്‌ക്കായി എത്തിച്ച മദ്യമാണ് പിടികൂടിയത്. തലശ്ശേരി റെയ്‌ഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ടി സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍ എം കെ സുമേഷ്, സി.ഇ.ഒ മാരായ ടി കെ പ്രതീഷ്, വി ഷിനോയ്, പി സുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
