കടവത്തൂർ: സൗഹൃദവും സാഹോദര്യവും പങ്കുവെക്കലും വിളിച്ചോതുന്ന റമളാൻ മാസത്തിന്റെ സന്ദേശം സമൂഹത്തിലേക്ക് പകരുന്ന തരത്തിൽ കടവത്തൂർ പി. കെ. എം ഹയർ സെക്കൻഡറി സ്കൂളിൽ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ പി.പി.എ സലാം ഉദ്ഘാടനം ചെയ്തു. റമളാൻ മാസം ആത്മ നിയന്ത്രണത്തിന്റെയും കരുണയുടെയും സഹജീവന ബോധത്തിന്റെയും മഹത്തായ പാഠങ്ങൾ മനുഷ്യരിലേക്ക് എത്തിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനാധ്യാപകൻ റമീസ് പാറാൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ വി കെ ആരിഫ, പി.ടി.എ പ്രസിഡന്റ് നാസർ പുത്തലത്ത്, വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സുഭാഷ് ചന്ദ്രബോസ്, സ്റ്റാഫ് സെക്രട്ടറി പി. ഇസഹാക്ക് എന്നിവർ സംസാരിച്ചു
