Zygo-Ad

ബി.എൻ.ഒ മാർക്ക് വീണ്ടും 'പണി കിട്ടി' അഞ്ച് മാസത്തെ കഷ്ടപ്പാടിന് 2000 രൂപ.

 


പാനൂർ:ബൂത്ത് ലെവൽ ഓഫീസർമാർക്ക് എസ്.ഐ.ആർ ജോലിക്ക് 2000 രൂപയായി പ്രതിഫലം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അറിയിപ്പ് വന്നതിൽ സംസ്ഥാനത്തുടനീളം ബി.എൽ.ഒമാർക്ക് കടുത്ത പ്രതിഷേധവും അമർഷവും.

വോട്ടർ പട്ടികയുടെ പുതുക്കലിനായി നടക്കുന്ന സ്പെഷൽ ഇൻറൻസീവ് റിവിഷൻ  പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ട ബൂത്ത് ലെവൽ ഓഫീസർമാർക്ക് ലഭിക്കുന്ന പ്രതിഫലമാണ് ബി.എൽ.ഒ മാർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയത്. 

സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് ബൂത്ത് ലെവൽ ഓഫീസർമാർ ഈ പ്രതിഫലം തികച്ചും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർത്തുകയാണ്.

വോട്ടർ പട്ടിക പുതുക്കൽ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്  ഓരോ ബൂത്തിലുമുള്ള വോട്ടർമാരുടെ വിവരങ്ങൾ ശേഖരിച്ച് അത് 2002 ലെ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുക, പുതിയ വോട്ടർമാരെ ചേർക്കുക, മരിച്ചവരുടെ പേരുകൾ നീക്കം ചെയ്യുക, വിലാസം മാറിയവരുടെ വിവരങ്ങൾ പുതുക്കുക തുടങ്ങിയ വലിയ ഉത്തരവാദിത്വങ്ങളാണ് ബി.എൽ.ഒമാരെ ഏൽപ്പിച്ചിരുന്നത്.

എന്നാൽ ഇത്രയും വലിയ ഉത്തരവാദിത്വവും സമയവും ആവശ്യമായ അധിക ജോലിക്ക് ലഭിക്കുന്ന പ്രതിഫലം വെറും 2000 രൂപ മാത്രമാണെന്നത് ബി.എൽ.ഒമാരിൽ വലിയ നിരാശക്ക് കാരണമായിരിക്കുന്നത്. സാധാരണ ഗതിയിൽ ഒരു മാസം 1000 രൂപയാണ് ബി.എൽ.ഒ മാർക്ക് ലഭിച്ച് വരുന്നത്.

സാധാരണ ബി.എൽ.ഒ പ്രവർത്തനങ്ങൾക്ക് പുറമേ  നിരന്തരം വീടുതോറും സന്ദർശനം നടത്തിയും രേഖകൾ ശേഖരിക്കുകയും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്ത അഞ്ച് മാസങ്ങളാണ് കടന്നു പോയത്.

 യാത്രാ ചെലവും വ്യക്തിപരമായ സമയവും ചെലവഴിച്ച ശേഷവും ലഭിക്കുന്ന പ്രതിഫലം വളരെ കുറവാണെന്നതാണ് ബി.എൽ.ഒ മാർ പറയുന്നത്. 

പലപ്പോഴും ഒരു ബൂത്തിലുണ്ടാകുന്ന വീടുകളുടെ എണ്ണം  ആയിരങ്ങളോളം വരെ ആണ്. ഓരോ വീടുകളിലും എത്തി വിവരങ്ങൾ ശേഖരിക്കുകയും അവ പരിശോധിക്കുകയും തുടർന്ന് ഓൺലൈൻ സംവിധാനത്തിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടത് വളരെ സമയം ആവശ്യപ്പെടുന്ന ജോലിയായിരുന്നു.

ഇത്തരം കാര്യങ്ങൾ കണക്കിലെടുത്ത് എസ്.ഐ.ആർ പ്രവർത്തനങ്ങൾക്ക് ഉചിതമായ രീതിയിൽ പ്രതിഫലം നൽകണമെന്നാണ് ആവശ്യം.

വളരെ പുതിയ വളരെ പഴയ