താഴെ ചമ്പാട്: സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട താഴെ ചമ്പാട് സ്വദേശിക്കുള്ള ആനുകൂല്യ വിതരണം ഓരാകൂൽ ഓക്കേ അലിയുടെ വീട്ടിൽ വെച്ച് കൈമാറി. പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് കെ എ ലത്തീഫ് വിതരണോദ്ഘാടനം നിർവഹിച്ചു. കെ എം സി സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വികെ മുഹമ്മദ് പദ്ധതിയുടെ വിശദീകരണം നടത്തി.
പി കെ ഹനീഫയുടെ അധ്യക്ഷതയിൽ ഖത്തർ കെ എം സി സി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് നാസർ കെ വി സ്വാഗതം പറഞ്ഞു. എ കെ അബൂട്ടി ഹാജി, ഷാനിദ് മേക്കുന്ന്, ഡോക്ടർ പി മുഹമ്മദ്, മാര്യം വീട്ടിൽ അബ്ദുള്ള, റുക്സ അലി എന്നിവർ പ്രസംഗിച്ചു സെക്രട്ടറി കാവിൽ മഹ്മൂദ് നന്ദി പറഞ്ഞു
