ദീർഘകാലം ജെ ആർ സി കൗൺസിലർ ആയിരുന്ന സജിത പോരുകണ്ടിക്ക് ചൊക്ലി ഉപജില്ലയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ അനൂപ് നൽകുന്നു
ചൊക്ലി: രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാലയും ആദരായനവും പരിപാടി സംഘടിപ്പിച്ചു.
ചടങ്ങിന്റെ ഉദ്ഘാടനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പ്രശാന്ത് തച്ചറത്ത് അധ്യക്ഷത വഹിച്ചു.
ഇതോടനുബന്ധിച്ച് നടന്ന മോട്ടിവേഷൻ ക്ലാസ്സ് കെ ഐ ലിതേഷ് നയിച്ചു. ഈ വർഷം രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന ജെ ആർ സി കൗൺസിലർ സജിത പോരുകണ്ടിയെ ചടങ്ങിൽ ആദരിച്ചു.
ഹയർ സെക്കൻ്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി എ രചീഷ് , അനുപമ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.. സ്കൂൾ ഉപപ്രഥമാധ്യാപകൻ കെ ഉദയകുമാർ സ്വാഗതവും ജെ ആർ സി ഉപജില്ലാ സെക്രട്ടറി ടി ശ്രീഹരി നന്ദിയും പറഞ്ഞു
