ചമ്പാട്: പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടോദ്ഘാടനം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവഹിച്ചു.
മികച്ച സേവനം ലഭ്യമാക്കാൻ വെൽനസ്സ് ഹാൾ, ഫാർമസി, ഫീഡിങ് റൂം, ഓഫീസ്റൂം, സ്റ്റാഫ്റൂം, വിശ്രമമുറി, ശുചിമുറി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
206 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് യാഥാർഥ്യമായത്. പഞ്ചായത്ത് പ്രസിഡന്റ് എസ്. സ്‌നോയ അധ്യക്ഷത വഹിച്ചു. പന്ന്യന്നൂർ എൽ.എസ്.ജി.ഡി. അസി. എൻജിനീയർ പി. പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് കെ.കെ. മണിലാൽ, സെക്രട്ടറി എം.വി. ഷീജ, ജില്ലാ പഞ്ചായത്ത് അംഗം പി. പ്രസന്ന, കെ.എം. രാജേഷ്, ജസീല നൗഷാദ്, കെ.പി. ലീല, എൻ.പി. രാജൻ, നസീർ ഇടവലത്ത്, കെ.കെ. മോഹൻകുമാർ, എൻ. പി. രജനി, ടി. ഹരിദാസൻ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ, ആർദ്രം നോഡൽ ഓഫീസർ ഡോ. സി.പി. ബിജോയ്, കെ.കെ. പവിത്രൻ, മെഡിക്കൽ ഓഫീസർ ഡോ. പി. അശ്വതി ഭാരത് എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ പ്രതിനിധികളായ കെ.കെ. ബാലൻ, കെ.പി. ഭാർഗവൻ, പി.കെ. ഹനീഫ, പന്ന്യന്നൂർ രാമചന്ദ്രൻ, സന്തോഷ് ഓടക്കാത്ത് എന്നിവർ പങ്കെടുത്തു.
