Zygo-Ad

പെരിങ്ങത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ്: കരിയാട് പുതിയ കെട്ടിട നിർമ്മാണത്തിന് തുടക്കമായി

 കരിയാട്: പെരിങ്ങത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസിനായി കരിയാട് പള്ളിക്കുനിയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിക്ക് തുടക്കമായി. റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോടെ ജനങ്ങൾക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് സജ്ജീകരിക്കുന്നത്.

കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രാദേശിക ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. നഗരസഭാ കൗൺസിലർമാരായ കോടൂർ ബാലൻ, തൃപ്തി വിജയകുമാർ, കെ.ടി.കെ ശരണ്യ, വി.വി. ഷഫീക്ക്, ദീപ എന്നിവരും തഹസിൽദാർ എം. വിജേഷും സംസാരിച്ചു.

സി.പി.ഐ.എം കരിയാട് ലോക്കൽ സെക്രട്ടറി ചന്ദ്രൻ, പി. പ്രഭാകരൻ, കെ. സൂര്യകാന്ത്, രാഗേഷ് പാറക്കെട്ടിൽ, ബാബു ബാണേമ്മൽ, എൻ.സി.ടി. വിജയകുമാർ, കെ. ബിനീഷ് തുടങ്ങിയവരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു. കരിയാട് പള്ളിക്കുനിയിൽ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ റവന്യൂ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.



വളരെ പുതിയ വളരെ പഴയ