Zygo-Ad

യുദ്ധഭീതിക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം; പെരിങ്ങത്തൂരിൽ 'യുദ്ധവിരുദ്ധ വലയം' തീർത്ത് എൻ.എ.എം യൂണിറ്റ്

 


പെരിങ്ങത്തൂർ: ലോകസമാധാനത്തിന് ഭീഷണി ഉയർത്തുന്ന സാമ്രാജ്യത്വ ശക്തികളുടെ നീക്കങ്ങൾക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. സ്കൗട്ട് & ഗൈഡ്സ് എൻ.എ.എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ 'യുദ്ധവിരുദ്ധ വലയം' സംഘടിപ്പിച്ചു.

പ്രതിഷേധം പ്ലക്കാർഡുകളേന്തി

വിദ്യാലയങ്ങൾ ബോംബിട്ട് തകർക്കുന്നതും വിദ്യാർത്ഥികളെ കൂട്ടക്കൊല ചെയ്യുന്നതുമായ കിരാത നടപടികളെ വിദ്യാർത്ഥികൾ ശക്തമായി അപലപിച്ചു. യുദ്ധവിരുദ്ധ പ്ലക്കാർഡുകളേന്തി അണിനിരന്ന വിദ്യാർത്ഥികളും അധ്യാപകരും സമാധാനത്തിനായി യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.

ഉദ്ഘാടനവും പ്രസംഗവും

സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹാരിസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ വി.കെ. നാസർ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. കെ.ടി. ജാഥർ, പി.ടി.കെ. മുഹമ്മദലി, സമീർ ഒണിയിൽ, എം.പി. അബ്ദുൽ കരീം, എ.പി. റഷീദ്, റഫീഖ് കാരക്കണ്ടി, കെ.എം. സമീർ, റഫീഖ് കൊയിലേരിയത്, ഫാരിസ് നജം, മുഹമ്മദ് ഷെസിൻ എന്നിവർ സംസാരിച്ചു.

സ്കൗട്ട് യൂണിറ്റ് ലീഡർ പി.സി. നൗഷാദ് സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ റജില ടീച്ചർ നന്ദിയും രേഖപ്പെടുത്തി. സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെയും യുദ്ധങ്ങൾ വരുത്തിവെക്കുന്ന ദുരന്തങ്ങൾക്കെതിരെയും പുതുതലമുറയെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്



വളരെ പുതിയ വളരെ പഴയ