Zygo-Ad

നിയമസഭാ തിരഞ്ഞെടുപ്പ്: പാനൂരിൽ പോലീസും കേന്ദ്രസേനയും സംയുക്ത റൂട്ട് മാർച്ച് നടത്തി


 പാനൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി പാനൂരിൽ പോലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. പാനൂർ, കൂത്തുപറമ്പ്, കൊളവല്ലൂർ, കണ്ണവം പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ബിഎസ്എഫും (BSF) ചേർന്നാണ് മാർച്ച് സംഘടിപ്പിച്ചത്.

മാക്കൂൽ പീടിക പരിസരത്തുനിന്നും ആരംഭിച്ച റൂട്ട് മാർച്ച് പാനൂർ ബസ് സ്റ്റാൻഡ് വഴി പോലീസ് സ്റ്റേഷനിൽ സമാപിച്ചു. പാനൂർ പോലീസ് ഇൻസ്പെക്ടർ ജിതേഷ് പി.കെ, എസ്ഐമാരായ ശരത്ത് പി.ആർ, മുഹമ്മദ് ഷജീർ വി.പി, ദിനേശൻ, അഖിൽ എന്നിവരുൾപ്പെടെ 40 പോലീസുകാരും, ബിഎസ്എഫ് ഇൻസ്പെക്ടർ ചരൺ സിംഗ്, എസ്ഐ ബി.എസ്. സർക്കാർ എന്നിവരുടെ നേതൃത്വത്തിൽ 53 കേന്ദ്രസേനാംഗങ്ങളും മാർച്ചിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ