Zygo-Ad

പാനൂർ പൊയിലൂരിൽ ബോംബ് സ്ഫോടനം; ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്

 


പാനൂർ: പാനൂർ പൊയിലൂരിൽ വീട്ടുപറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് സ്ഫോടനം. സ്ഫോടനത്തിൽ മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. വടക്കെ പൊയിലൂർ സ്വദേശി ഷമിത്ത് ലാലിനാണ് പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ പൊയിലൂർ മേപ്പാട് ഭാഗത്താണ് സംഭവം നടന്നത്. ജെ.സി.ബി ഉപയോഗിച്ച് വീട്ടുപറമ്പ് വൃത്തിയാക്കുന്നതിനിടെ മണ്ണിൽ ഒളിപ്പിച്ച നിലയിലായിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെയുള്ള സ്ഫോടനമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രദേശത്ത് കൂടുതൽ സ്ഫോടക വസ്തുക്കൾ ഉണ്ടോ എന്ന് കണ്ടെത്താൻ ബോംബ് സ്ക്വാഡും പരിശോധന നടത്തും.



വളരെ പുതിയ വളരെ പഴയ