Zygo-Ad

സെൻട്രൽ പൊയിലൂരിൽ പറമ്പിൽ സ്ഫോടനം: ടിപ്പർ ഡ്രൈവർക്ക് പരിക്ക്

 


പാനൂർ: സെൻട്രൽ പൊയിലൂർ മേപ്പാട്ട് പൂട്ടിയിട്ട വീടിൻ്റെ പരിസരത്ത് സ്ഫോടനം. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. വീട്ടുടമ അറിയാതെ ആരോ ഒളിപ്പിച്ചുവെച്ച സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

മണ്ണ് ശേഖരിക്കാനായി എത്തിയ ടിപ്പർ ലോറി ഡ്രൈവർ ഷമിത്ത് ലാലിനാണ് പരിക്കേറ്റത്. ബോംബ് പൊട്ടിയതിനെത്തുടർന്ന് ചീളുകൾ തെറിച്ചാണ് ഇയാൾക്ക് പരിക്കേറ്റത്. ഉടൻ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശം പോലീസ് നിരീക്ഷണത്തിലാണ്.



വളരെ പുതിയ വളരെ പഴയ