പാനൂർ : കാട്ടുപന്നികളുടെ ആക്രമണം വയോധികന് പരുക്കേറ്റു കാട്ടുപന്നികളെ വെടിവെച്ച് കൊന്നു.
കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ പതിനേഴാം വാർഡ് പുത്തൂർ കുണ്ടുങ്കര വയലിലാണ് കഴിഞ്ഞ ദിവസം രാവിലെയാണ് വീടിന് മുന്നിൽ കൃഷി സ്ഥലത്ത് എത്തിയ ബിസ്മില്ല മഹലിൽ ടി അബ്ദുഹാജിക്ക് കാട്ട് പന്നി ഓടുമ്പോൾ പരുക്കേറ്റിരുന്നു.
ജനങ്ങൾക്കും കൃഷിക്കും ഭീഷണിയായ കാട്ടു പന്നികളെ കൊല്ലാനുള്ള പഞ്ചായത്ത് മെമ്പർ കെ സി ബിന്ദുവിൻ്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക തീരുമാനത്തെ തുടർന്ന് അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാൻ നടപടി സ്വീകരിക്കുകയായിരുന്നു.
കണ്ണൂർ ഡിവിഷനൽ ഫോറസ്റ്റ് എംപാനൽ ഷൂട്ടർ വിനോദ് സി കെ സ്ഥലത്തെത്തി രണ്ട് കാട്ടുപന്നികളെ വെടി വെച്ച് കൊന്നു.
വാർഡ് മെമ്പർ ബിന്ദു സി കെ പ്രദേശ വാസികൾ നേതൃത്വം നൽകി. കാട്ടുപന്നികളെ വനം വകുപ്പ് നിയമ പ്രകാരം മറവ് ചെയ്തു.
