Zygo-Ad

പാനൂർ നഗരസഭയിൽ തൊഴിലവസരം: ഓവർസിയർ, ജെ.പി.എച്ച്.എൻ തസ്തികകളിലേക്ക് അഭിമുഖം 17-ന്

 


പാനൂർ: പാനൂർ നഗരസഭയിലെ വിവിധ വിഭാഗങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പൊതുമരാമത്ത് വിഭാഗത്തിലെ ഓവർസിയർ തസ്തികകളിലേക്കും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (JPHN Grade II) തസ്തികയിലേക്കുമാണ് നിയമനം. ഫെബ്രുവരി 17-ന് നഗരസഭാ ഓഫീസിൽ വെച്ചാണ് അഭിമുഖം നടക്കുന്നത്.

ഒഴിവുകൾ താഴെ പറയുന്നവയാണ്:

 * ഓവർസിയർ ഗ്രേഡ് I (2 ഒഴിവ്): ബി.ടെക് സിവിൽ അല്ലെങ്കിൽ ഡിപ്ലോമ സിവിൽ എഞ്ചിനീയറിംഗും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അഭിമുഖം രാവിലെ 11 മണിക്ക്.

 * ഓവർസിയർ ഗ്രേഡ് III (1 ഒഴിവ്): ബി.ടെക് / ഡിപ്ലോമ സിവിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിലും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. അഭിമുഖം രാവിലെ 11 മണിക്ക്.

 * ജെ.പി.എച്ച്.എൻ ഗ്രേഡ് II: നിശ്ചിത യോഗ്യതയുള്ളവർക്ക് രാവിലെ 10:30-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കടുക്കാം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നിശ്ചിത സമയത്ത് നഗരസഭാ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0490 2311340 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

വളരെ പുതിയ വളരെ പഴയ