Zygo-Ad

പൊയിലൂരിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പത്താം ക്ലാസുകാരനെതിരെ പോക്സോ കേസ്


 കൊളവല്ലൂർ: അയൽവാസിയായ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പത്താം ക്ലാസുകാരനെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു. പൊയിലൂരിലാണ് ദാരുണമായ ഈ സംഭവം നടന്നത്.

കഴിഞ്ഞ ഡിസംബറിലെ ക്രിസ്മസ് അവധിക്കാലത്താണ് പീഡനം നടന്നതെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു ക്രൂരത. പീഡന വിവരം പെൺകുട്ടി തന്റെ സുഹൃത്തിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് വിവരം അറിഞ്ഞ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 5-നാണ് കൊളവല്ലൂർ പോലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ