പാനൂർ: പാനൂർ കോ-ഓപ്പറേറ്റീവ് ബിൽഡിംഗ് സൊസൈറ്റി സഹകരണ ഇലക്ട്രിക്കൽ പ്ലംബിംഗ് ആൻ്റ് സാനിറ്ററി ഷോപ്പിൻ്റെ ആഭിമുഖ്യത്തിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. ബിൽഡിംഗ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി പാനൂർ നഗരസഭ ഉപാധ്യക്ഷൻ എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
വൈദ്യുതി കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പൊതുജനങ്ങളെയും തൊഴിലാളികളെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. കണ്ണൂർ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഡോ. ഫൈസൽ റഹ്മാൻ പഴേരി വിഷയത്തിൽ ക്ലാസെടുത്തു.
സൊസൈറ്റി പ്രസിഡണ്ട് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാനൂർ നഗരസഭാ കൗൺസിലർ ഷമീന സുബൈർ, കെ.ടി. ജഗദീഷ്, ദിലീപ് ഇത്തിക്ക എന്നിവർ സംസാരിച്ചു. ബിൽഡിംഗ് സൊസൈറ്റി ഡയറക്ടർ പി. കുമാരൻ സ്വാഗതവും സെക്രട്ടറി എ. പ്യാരി നന്ദിയും രേഖപ്പെടുത്തി.
