Zygo-Ad

പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു


കടവത്തൂർ : കോൺഗ്രസ് നേതാവായിരുന്ന പയ്യെരി അച്ചു മാസ്റ്ററുടെ ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.

 കോൺഗ്രസ് നേതാവ് വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടവന സജീവൻ അധ്യക്ഷത വഹിച്ചു.

 ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു, സി വി എ ജലീൽ, പി കൃഷ്ണൻ, സി.എൻ പവിത്രൻ, കെ കെ വിജേഷ്, എം.പി നാരായണൻ, എ പി ഫൈസൽ, എ ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ