മയ്യിൽ: കാർ തടഞ്ഞു നിർത്തി അശ്ലീല ഭാഷയിൽ ചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വടിവാൾ കൊണ്ട് കാറിന്റെ ഗ്ലാസ് അടിച്ചു പൊളിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
ചെക്കിക്കുളം കോട്ടുങ്ങലിലെ പി.വി. റിജേഷിന്റെ (37) പരാതിയിലാണ് ചെക്കിക്കുളത്തെ തൻസീറിനെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.
ഈ മാസം രണ്ടിന് വൈകുന്നേരം 6.45 മണിക്ക് പരാതിക്കാരൻ സഹോദരനെയും അമ്മാവനെയും ഉടമസ്ഥതയിലുള്ള കെ എൽ 59.എഫ്. 3470 നമ്പർ കാറിൽ അഞ്ചരക്കണ്ടിയിലേക്ക് പോകവെ മാണിയൂർ ചെക്കിക്കുളം കണ്ടിലക്കണ്ടിയിൽ വെച്ചാണ് സംഭവം.
കാറിന് കേടുപാടു വരുത്തിയതിന് 40,000 രൂപയുടെ നഷ്ടം സംഭവിച്ചു. മുൻവിരോധം കാരണമാണ് പ്രതി അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
