Zygo-Ad

വാഹനാപകടത്തിൽ പരുക്കേറ്റ മയ്യിൽ സ്വദേശിയായ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു


മയ്യിൽ: വാഹനാപകടത്തിൽ പരുക്കേറ്റ മയ്യിൽ സ്വദേശിയായ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. മയ്യിൽ കടൂർ ഒറവയലിലെ പി വി അനുരാഗാണ് (19) മരിച്ചത്.

കണിയാർവയലിലെ പി വി ബാബു- ഒറവയലിലെ പുത്തൻ പുരയിൽ കെ ബീന എന്നിവരുടെ മകനാണ്. സഹോദരി: പി വി അനുഷ്ക.

തിങ്കളാഴ്ച്ച രാവിലെ ഒൻപത് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് പകൽ 11 മണിയോടെ കുറ്റ്യാട്ടൂർ പൊറോലം ശാന്തിവനത്തിൽ സംസ്കാരം നടക്കും.

കഴിഞ്ഞയാഴ്ച്ച ചെറുവത്തല മൊട്ടയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരണമടയുന്നത്.

വളരെ പുതിയ വളരെ പഴയ