Zygo-Ad

വികസന മുന്നേറ്റ ജാഥക്ക് ഇന്ന് പാനൂരിൽ സ്വീകരണം; ടൗണിൽ ഉച്ച മുതൽ ട്രാഫിക് നിയന്ത്രണം


 പാനൂർ: എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ എം.വി. ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് ഇന്ന് (വ്യാഴം) പാനൂരിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകും. വൈകിട്ട് മൂന്ന് മണിയോടെയാണ് സ്വീകരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ജാഥയുമായി ബന്ധപ്പെട്ട് പാനൂർ ടൗണിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് നാല് മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ:

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാൻ പാടുള്ളതല്ല. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:

 * കൂത്തുപറമ്പ് ഭാഗം: ഈ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഗുരുസന്നിധി പരിസരത്ത് പാർക്ക് ചെയ്യണം.

 * പാറാട് - പൊയിലൂർ - കുന്നോത്തുപറമ്പ്: ഈ മേഖലകളിൽ നിന്നുള്ള വാഹനങ്ങൾ പഴയ വില്ലേജ് ഓഫീസ് പരിസരത്താണ് പാർക്ക് ചെയ്യേണ്ടത്.

 * പൂക്കോം ഭാഗം: ഈ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് തെക്കെ പാനൂരിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

നാല് ഭാഗങ്ങളിൽ നിന്നും വരുന്ന മറ്റ് പൊതു വാഹനങ്ങൾ പോലീസിന്റെയും വൊളന്റിയർമാരുടെയും നിർദ്ദേശാനുസരണം വഴിതിരിച്ചു വിടും. യാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



വളരെ പുതിയ വളരെ പഴയ