പാനൂർ: എലാങ്കോട്ട് കൈയിൽ കൊടുവാളുമായെത്തി പ്രദേശ ത്തെ ഏതാനും യുവാക്കൾക്കും, കുട്ടികൾക്കും നേരെ വധഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
എലാങ്കോട് പൊതുകിണറിന് സമീപം തയ്യുള്ളതിൽ സമീറിനെ (42)യാണ് പാനൂർ പോലീസ് അറസ്റ്റ് ചെയത്. വധശ്രമത്തിന് കേസെടുത്തതിന് ശേഷം യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
തിങ്കളാഴ്ച രാത്രി 11-നാണ് സംഭവം. വീട്ടിൽ ശബ്ദമുണ്ടായതിനെ തുടർന്നെത്തിയ കുട്ടികളെയും, യുവാക്കളെയും സമീർ കൊടുവാളുമായെത്തി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
സംഘർഷാവസ്ഥയെത്തുടർന്ന് സിറ്റി പോലീസ് കമ്മിഷണർ പി.നിധിൻ രാജ്, കുത്തുപറമ്പ് എ.സി.പി. എം.പി. ആസാദ്, പോലീസ് ഇൻസ്പെക്ടർ എം.വി. ഷീജു തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
