Zygo-Ad

കടവത്തൂർ കുറൂളികാവ് ഭഗവതി ക്ഷേത്രം തിറമഹോത്സവത്തിന് നാളെ തുടക്കം; സാംസ്കാരിക സമ്മേളനം ഒ.കെ വാസു ഉദ്ഘാടനം ചെയ്യും

 


പാനൂർ: കടവത്തൂർ കുറൂളികാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറമഹോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. വൈകിട്ട് അഞ്ചിന് ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും.

തിങ്കളാഴ്ച വൈകിട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ വാസു ഉദ്ഘാടനം ചെയ്യും. വി.കെ സുരേഷ് ബാബു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് തിരുവനന്തപുരം സംഘകേളി അവതരിപ്പിക്കുന്ന 'ലക്ഷ്മണരേഖ' എന്ന നാടകം അരങ്ങേറും.

ഉത്സവ പരിപാടികൾ ഒറ്റനോട്ടത്തിൽ:

 * ചൊവ്വ: വൈകിട്ട് 6-ന് കുറൂളികാവ് കലാക്ഷേത്രയുടെ നൃത്തസന്ധ്യ.

 * ബുധൻ: രാത്രി 7-ന് ശ്രീനാഥ്, ശ്രീലക്ഷ്മി, വർഷ വാസുദേവ് എന്നിവർ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്.

 * വ്യാഴം: രാവിലെ 9-ന് കൊടിയേറ്റം. വൈകിട്ട് 4-ന് സാംസ്കാരിക ഘോഷയാത്ര, 6-ന് ഓടയും തീയ്യും വരവ്.

 * വെള്ളി: പകൽ 12-ന് കുളിച്ചെഴുന്നള്ളത്ത്, 12.30-ന് പായസദാനം. വൈകിട്ട് 6.32-ന് കാവിലെ പന്തംകൊളുത്തൽ.

 * ശനി: പുലർച്ചെ മുതൽ വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടും. രാവിലെ 8 മണിക്ക് താലപ്പൊലി, ഭഗവതിത്തിറ എന്നിവയോടെ ഉത്സവം സമാപിക്കും.

വാർത്താ സമ്മേളനത്തിൽ എം. ചന്ദ്രൻ, മഠത്തിൽ വിനയൻ, ഇ. ശങ്കരൻകുട്ടി, കെ.എം സുനിലൻ, ഇ. അനന്തനാരായണൻ എന്നിവർ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ