തലശ്ശേരി: പൊന്ന്യം അടൂട മടപ്പുര ഉത്സവ സമാപനത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് പരിക്കേറ്റു. ഉത്സവത്തിനെത്തിയ ജിമേഷ് എന്ന യുവാവിനാണ് കത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. സംഘർഷത്തിനിടെ അക്രമി കത്തി വീശിയപ്പോൾ ജിമേഷിന്റെ ചെവിക്ക് മുറിവേൽക്കുകയായിരുന്നു.
പരിക്കേറ്റ ജിമേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവപ്പറമ്പിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് സൂചന. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണോ സംഘർഷത്തിന് പിന്നിലെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിർത്താൻ പോലീസ് നടപടികൾ കർശനമാക്കിയിട്ടുണ്ട്
