ചൊക്ലി: ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജിന്റെ വികസന കുതിപ്പിൽ പുതിയ നാഴികക്കല്ല്. കോളേജിന്റെ നവീനമായ അക്കാദമിക് ബ്ലോക്ക്, ലേഡീസ് ഹോസ്റ്റൽ, കാന്റീൻ ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള അക്കാദമിക് ബ്ലോക്കും വിദ്യാർത്ഥിനികൾക്കായി ഹോസ്റ്റൽ സൗകര്യവും പൂർത്തിയാക്കിയത്. ഇതോടെ കോളേജിലെ അക്കാദമിക് നിലവാരത്തിലും സൗകര്യങ്ങളിലും വലിയ പുരോഗതിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
