Zygo-Ad

മന്ത്രി വീണാ ജോർജിന് നേരെയുള്ള ആക്രമണം: പാനൂരിൽ സി.പി.എം. പ്രതിഷേധ പ്രകടനം

 


പാനൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം. പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണത്തിനെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ, ഏരിയാ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. എൻ. അനൂപ്, സി.കെ. രാജേഷ് തുടങ്ങിയ പ്രമുഖ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. ജനാധിപത്യപരമായ പ്രവർത്തനങ്ങളെ അക്രമത്തിലൂടെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്ന് നേതാക്കൾ ചടങ്ങിൽ വ്യക്തമാക്കി.


വളരെ പുതിയ വളരെ പഴയ