കണ്ണൂർ: പാനൂർ ചെണ്ടയാട് പള്ളിയിൽ വെച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. ചെണ്ടയാട് അബ്‌ദുറഹ്മാൻ സ്മാരക സ്കൂൾ അധ്യാപകനും കുന്നോ
ത്തുപറമ്പ് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ റമീസ് ടി.പി.ക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.
പള്ളിക്കുള്ളിൽ വെച്ച് കുട്ടിയെ തലയ്ക്കും പുറത്തും മർദിച്ചതായും, പിന്നീട് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി ശരീരം മാസകലം മർദിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. പ്രതിക്കെതിരെ നേരത്തെയും സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
സ്കൂളിൽ രക്ഷിതാക്കൾ പരാതിയുമായി എത്തുമ്പോൾ, മുസ്ലിം ലീഗ് ജില്ലാ നേതാവ് കൂടിയായ ഇയാളുടെ പിതാവ് ഇടപെട്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതികൾ ഒത്തുതീർപ്പാക്കുകയാണ് പതിവെന്നും ആക്ഷേപമുണ്ട്. എന്നാൽ കുട്ടിക്ക് നേരെയുണ്ടായ ക്രൂരമായ മർദനത്തിൽ ഇത്തവണ വലിയ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
