Zygo-Ad

പി ആർ എം കോളവല്ലൂർ HSS ലെ 1975-76 SSLC ബാച്ച് വയനാട്ടിൽ ഒത്തു ചേർന്നപ്പോൾ


പാനൂർ : കോളവല്ലൂർ പി ആർ എം കെ ഹയർ സെക്കന്ററി സ്കൂളിലെ 1975-76 SSLC ബാച്ചിൻടെ 50 ആം വാർഷികവും ന്യൂ ഇയർ ആഘോഷവും 50 ആളുകളുമായി വയനാട്ടിൽ നടന്നു. ബാണാസുര ഡാം സന്ദർശനത്തിന് ശേഷം കൊലഗ പാറയിലെ ഹാളിൽ ഒത്തുകൂടി. 

ചെക്കിയാഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പ്‌ അംഗം ശ്രീ പുന്നക്കൽ അഹമ്മദിനെയും, ജില്ലാ സ്കൂൾ കാലൊത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനവും മോണോ ആക്ട്, മയിം എന്നിവയിൽ എ ഗ്രേഡും കരസ്തമാക്കിയ ധനുഷിനെയും യോഗത്തിൽ ആദരിച്ചു. 

കലാപരിപാടികളും അവതരിപ്പിച്ചു. ചന്ദ്രമോഹൻ പാലത്തായി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഓട്ടാണി നാണുമാസ്റ്റർ, ടി കെ ഹംസ, സ്നേഹസുധ, മനോഹരൻ കെ, പി കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ