പാനൂർ: ജെസിഒഎം പാനൂരിന്റെ 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജനുവരി 4ന് വൈകുന്നേരം 6.30ന് ഒമാസ് പാർട്ടി ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ പാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ നൗഷത് ടീച്ചർ മുഖ്യാതിഥിയായിരിക്കും. ജെ സി ഐ സോൺ പ്രസിഡന്റ് അരുൺ പ്രഭു, ജെസിഒഎം സോൺ ചെയർമാൻ ജെയ്‌സൺ തോമസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
പാനൂർ ജെസിഒഎം ചെയർമാൻ ഷാജി മമ്മാലിയും പ്രോഗ്രാം ഡയറക്ടർ നൗഷാദ് കെ.വിയും ചേർന്നാണ് പരിപാടിയുടെ വിശദാംശങ്ങൾ അറിയിച്ചത്.
പത്ര സമ്മേളനത്തിൽ ഭാരവാഹികളായ റയീസ് കെ.എം, ജ്യോതിഷ് പി, ഷബിൻ പി, ഒ.ടി. അബ്ദുള്ള, ജിനീഷ് എ.വി എന്നിവർ പങ്കെടുത്തു.
