Zygo-Ad

എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് സമാപിച്ചു

 


പെരിങ്ങത്തൂർ:എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായ ക്രിസ്മസ് അവധിക്കാല ത്രിദിന ക്യാമ്പ് സമാപിച്ചു.ചൊക്ലി സർക്കിൾ ഇൻസ്‌പെക്ടർ പ്രദീഷ് പതാക ഉയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ വി കെ അബ്ദുൽ നാസർ, ഹാരിസ് വെന്നപ്പാല, സിദ്ദീഖ് കൂടത്തിൽ, കെ റഫീഖ്, പി മിനിജ എന്നിവർ സംസാരിച്ചു.മൊഡ്യൂൾ പ്രകാരം വിവിധ സെഷനുകളിലായി കരിയർ രംഗത്തെ പ്രമുഖരായ ട്രൈനർമാർ ക്ലാസുകൾ എടുത്തു. കമ്മ്യൂണിറ്റി പ്രൊജക്റ്റായ ശുഭ യാത്രയുടെ അവതരണവും ക്ലാസ്സും പാനൂർ കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർ സുനിൽകുമാർ നിർവ്വഹിച്ചു. സമാപന ദിവസം തലശ്ശേരി കോട്ട സന്ദർശിക്കുകയും അതിന്റെ ചരിത്ര വശങ്ങൾ കെയർ ടേക്കർ ആയ പവിത്രൻ സർ കേഡറ്റുകൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.ക്യാമ്പ് സമാപനം പാനൂർ മുനിസിപ്പൽ ചെയർ പേഴ്സൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ എൻ പി മുനീർ, സി ഐ റിയാസ്, കെ റഫീഖ്, പി മിനിജ  തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ