Zygo-Ad

വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വിജയാഹ്ലാദ പ്രകടനങ്ങൾക്ക് പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


വളയം: വളയം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വാണിമേൽ, വളയം, ചെക്യാട് പഞ്ചായത്തുകളിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വിജയാഹ്ലാദ പ്രകടനങ്ങൾക്ക് പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

വിജയാഹ്ലാദ പ്രകടനത്തിൽ ബൈക്ക് റാലികൾ പാടില്ല. നിർദ്ദേശം ലംഘിക്കുന്ന ബൈക്കുകൾക്കെതിരെ നടപടി സ്വീകരിക്കും. വിജയാഹ്ലാദ പ്രകടനങ്ങൾ അതാത് വാർഡുകളിൽ ഒതുക്കണം.

ഓരോ വാർഡിലും അതാത് വാർഡിലുള്ളവർ മാത്രമേ വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുക്കാവു.ടൗണുകൾ ഉൾപ്പട്ട വാർഡുകളിൽ 5 മണിക്ക് ശേഷം വിജയാഹ്ലാദ പരിപാടികൾ ഉണ്ടാകാൻ പാടില്ല. 

തിരഞ്ഞെടുപ്പിന് മുമ്പ് വളയം  പോലസ് സ്റ്റേഷനിൽ ചേർന്ന വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

വളരെ പുതിയ വളരെ പഴയ