Zygo-Ad

പാനൂർ നഗരസഭയിൽ യു.ഡി.എഫ് ഭരണം നിലനിർത്തി


പാനൂർ നഗരസഭയിലെ ഭരണം യു.ഡി.എഫ് നിലനിർത്തി. ആകെ 41 വാർഡുകളുള്ള നഗരസഭയിൽ യു.ഡി.എഫ് 23 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. എൽ.ഡി.എഫ് 14 സീറ്റുകളും എൻ.ഡി.എ 3 സീറ്റുകളും നേടി. ഒരു സീറ്റിൽ വിമതൻ വിജയിച്ചു.

ഫലപ്രഖ്യാപനത്തോടെ നഗരസഭയിൽ തുടർച്ചയായ ഭരണമാണ് യു.ഡി.എഫ് ഉറപ്പിച്ചിരിക്കുന്നത്. വികസന പ്രവർത്തനങ്ങളും ജനകീയ പദ്ധതികളും തുടരാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം.

വളരെ പുതിയ വളരെ പഴയ