Zygo-Ad

പാനൂർ പാറാട് ടൗണിൽ ആഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ് - എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം;കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു, സംഘർഷം തടയാൻ പൊലീസ് ലാത്തിവീശി

 


പാനൂർ :യുഡിഎഫിൻ്റെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകനായ ശരത്ത്  കുടുംബ' സമേതം കാറിൽ സഞ്ചരിക്കുമ്പോൾ പ്രവർത്തകർ കാർ തടഞ്ഞ് അസഭ്യം പറയുകയായിരുന്നത്രെ. ഇതോടെ എൽഡിഎഫ് പ്രവർത്തകരും സംഘടിച്ചെത്തി. ഇതോടെ സംഘർഷാവസ്ഥയായി. ഇരു വിഭാഗവും തമ്മിൽ രൂക്ഷമായ കല്ലേറുണ്ടായി. 

കല്ലേറിൽ പൊലീസ് ബസിൻ്റെ ചില്ലുതകർന്നു. പാറാടെ ആച്ചാൻ്റവിട അഷ്റഫിൻ്റെ വീടിന് നേരെ ബോംബേറുണ്ടായി. വീട്ടുമുറ്റത്ത് നിർത്തിയിട്ട KL 58 AK 4002 ഗ്ലാൻസ കാറും, KL 58 AK 4735 ഏക്സസ് സ്കൂട്ടറും തകർത്തു. സ്ത്രീകളടക്കമുള്ളവരെ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.  നിരവധി പ്രവർത്തകർക്ക് കല്ലേറിൽ പരിക്കേറ്റു. വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. പാറാട്ടെ ലീഗ് ഓഫീസിന് നേരെയും അക്രമമുണ്ടായി. കൂടുതൽ പൊലീസ്'  സ്ഥലത്തെത്തി ലാത്തി വീശിയതോടെയാണ്' സംഘർഷത്തിനയവു വന്നത്. ഇതോടെയാണ്  പ്രവർത്തകർ പിരിഞ്ഞു പോയത്.



വളരെ പുതിയ വളരെ പഴയ