Zygo-Ad

പാനൂരിൽ ഡോക്ടറുടെ ഭാര്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 


പാനൂർ (കണ്ണൂർ): പാനൂർ പോലീസ് സ്റ്റേഷന് സമീപം ഡോക്ടറുടെ ഭാര്യയെ വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. സുരേന്ദ്രൻ്റെ ഭാര്യയായ റീനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞതിനെ തുടർന്ന് പാനൂരിൽ നിന്നും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




വളരെ പുതിയ വളരെ പഴയ