Zygo-Ad

ബാർ അസോസിയേഷൻ കെട്ടിടം ശനിയാഴ്ച ഉദ്ഘാടനം. ഒരുക്കങ്ങൾ പൂർത്തിയായി


നാദാപുരം: നാദാപുരം ബാർ അസോസിയേഷന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒരുക്കങ്ങൾ പൂർത്തിയായതായി ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് 4 ന് ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വിഎസ് ബിന്ദു കുമാരി മുഖൃ പ്രഭാഷണം നടത്തും. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ സ്കോട്ട് ജഡ്ജ് നൗഷാദ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇ രഞ്ജിത്ത്, മുൻസിഫ് ബി യദു കൃഷ്ണൻ എന്നിവർ സംസാരിക്കും. സർക്കാർ അനുവദിച്ച

75 ലക്ഷം രൂപ നിലവിലാണ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ മൂന്നുനില കെട്ടിടമാണ് ഒരുക്കിയിരിക്കുന്നത്. 

വാർത്താ സമ്മേളനത്തിൽ ആർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ പ്രമോദ് കക്കട്ടിൽ, അഡ്വ വി അലി,അഡ്വ പി ടി അഖിലേഷ്, അഡ്വ എൻ ജെഷിൻ ബാബു, അഡ്വ എസ് ശിവലത എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ